കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി ഒക്ടോബർ 12 വരെ നടത്തുന്ന കേരളോത്സവത്തിന് തുടക്കം കുറിച്ച് നടത്തിയ ക്രോസ്‌കൺട്രി മത്സരത്തിന്റെ ഫ്‌ളാഗ് ഒാഫ് നടന്നു. പ്രസിഡന്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്, കബഡി, ഫുട്‌ബാൾ, വോളിബാൾ, വടംവലി, പഞ്ചഗുസ്തി, നീന്തൽ, ചെസ്, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് തുടങ്ങിയ വിവിധ കായിക ഇനങ്ങളിലും കലാമത്സരങ്ങലുമായി 15 നും 40 വയസിനും ഇടയിൽ പ്രായമുള്ള 250 കലാകാരൻമാർ 55 ഇനങ്ങളിലാണ് മത്സരിക്കുന്നത്. വികസനകാര്യ ചെയർമാൻ കെ.എ.അയുബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കായിക താരം ശബരി കൃഷ്ണൻ മുഖ്യാതിഥിയായി. പി.എ.നൗഷാദ്, വാർഡ് മെമ്പർമാരായ കെ.ആർ.രാജേഷ്, ടി.എസ്.ശീതൾ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്.മോഹൻദാസ്, ഉണ്ണിക്കൃഷ്ണൻ, എൻ.എം.ശ്യാംലി, കെ.ഡി.ജിതിൻ തുടങ്ങിയവർ സംസാരിച്ചു.