photo

കൊടുങ്ങല്ലൂർ: മുൻ നക്‌സലൈറ്റും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ടി.എൻ. ജോയിയുടെ ചരമദിനമായ നാളെ ടി.എൻ ജോയ് ഫൗണ്ടേഷൻ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇ. മാധവൻ എഴുതിയ 'സ്വതന്ത്ര സമുദായം' എന്ന പുസ്തകത്തിന് 90 വയസ് തികയുന്ന വേളയിലാണ് ജോയിയുടെ ഓർമ്മ ദിനത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ചന്തപ്പുര റിലാക്‌സ് ഹോട്ടൽ ഹാളിൽ നടക്കുന്ന സെമിനാറിൽ ഡോ.ടി.എസ്. ശ്യാംകുമാർ, ഡോ.വിനിൽ പോൾ, ഡോ.അമൽ സി.രാജ്, ഡോ.വിനീത വിജയൻ,ഡോ.മായാ പ്രമോദ്, ഡോ.എം.വി നാരായണൻ,പി.എൻ.ഗോപികൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5 ന് കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ പൊതുസമ്മേളനം എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. പി.എൻ.ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
ഡോ.ടി.എസ് ശ്യാംകുമാർ,ഡോ. വിനീത വിജയൻ എന്നിവർ സംസാരിക്കും.