ചേലക്കര: പുലിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് സന്തോഷ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, തുടർന്നുവരുന്ന വർഷത്തിലേക്കുള്ള ബഡ്ജറ്റുകൾ എന്നിവ യോഗം അംഗീകരിച്ചു. ഭരണസമിതി അംഗങ്ങളായ എസ്.സുദേവൻ, കെ.ജെ.ജോസഫ്, അബ്ദുൾ അസീസ്, ഓമന രാജു, ജനാർദ്ദനൻ, പി.ദിവ്യ, സെക്രട്ടറി ഇൻ ചാർജ് ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് നാല് വർഷം തുടർച്ചയായി പ്രവർത്തന ലാഭം കൈവരിച്ചതായി യോഗത്തിൽ വെളിപ്പെടുത്തി.