foto

കുട്ടനെല്ലൂർ: മാസങ്ങളായി തകർന്ന് കിടന്നിരുന്ന കുട്ടനെല്ലൂർ സെന്ററിലെ റോഡ് ടാർ ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും വെട്ടിപ്പൊളിച്ച് ജല അതോറിറ്റി അധികൃതർ. ദിവസങ്ങളായി മേഖലയിൽ ജല അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കയായിരുന്നു. നാട്ടുകാർ നിരവധി തവണ വിഷയം അറിയിച്ചിട്ടും അധികൃതർ നടപടി എടുത്തിരുന്നില്ല. ടാർ ചെയ്ത് ഒരാഴ്ച പൂർത്തിയാവുന്നതിന് മുമ്പേ ജല അതോറിറ്റി അധികൃതർ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് അറ്റകുറ്റപ്പണി നടത്തുകയാണ്.