ആളൂർ: ആളൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 27 മിനി / മീഡിയം മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് പഞ്ചായത്ത് ഭരണസമിതി 'വെളിച്ച വിപ്ലവം' തീർത്തു. 2025 - 26 സാമ്പത്തിക വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 52.21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ സ്വിച്ച്ഓൺ നിർവഹിച്ചു. മന്ത്രി ഡോ. ആർ.ബിന്ദു, മുൻ എം.പിമാരായ സി.എൻ.ജയദേവൻ, ടി.എൻ.പ്രതാപൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.കെ.ഡേവിസ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ മുമ്പ് അനുവദിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾക്ക് പുറമെയാണ് ഈ ലൈറ്റുകൾ സ്ഥാപിച്ചത്.