news-photo

ഗുരുവായൂർ: ചാവക്കാട് ഫർക്ക റൂറൽ ബാങ്കിന് കീഴിൽ താബുക്ക് നിർമ്മാണക്കമ്പനി ആരംഭിക്കും. ബാങ്ക് ഹാളിൽ ചേർന്ന പൊതുയോഗമാണ് ഈ തീരുമാനമെടുത്തത്. സഹകാരികൾക്ക് കുറഞ്ഞ നിരക്കിൽ കോൺഗ്രീറ്റ് ഇഷ്ടികകൾ ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് താബൂക്ക് നിർമ്മാണ രംഗത്തേക്ക് ബാങ്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷനായി. വയലിൻ കലാകാരി കുമാരി ഗംഗ ശശിധരനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ, ഭരണസമിതി അംഗങ്ങളായ പി.വി. ബദറുദ്ദീൻ, പി.കെ.മോഹനൻ, പി.കെ.രാജേഷ് ബാബു, ടി.എ.ഷാജി, വി.ബി.അഷറഫ്, ആർ.കെ.നൗഷാദ്, രമ്യ വിജയകുമാർ, ഫെബിന നൗഷാദ്, ബാങ്ക് സെക്രട്ടറി ടി.വിജയകൃഷ്ണൻ, അസി.സെക്രട്ടറി ജെയ്‌സൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.