ഗുരുവായൂർ: ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ 14-ാമത് വാർഷിക പൊതുയോഗം ചാവക്കാട് ഫർക്കാ സഹകരണ റൂറൽ ബാങ്ക് ഹാളിൽ ബാങ്ക് മുൻ പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എച്ച്.എം.നൗഫൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുംതാസ് പൊറ്റയിൽ, ഡയറക്ടർമാരായ അസ്മത്ത് അലി, യൂസഫ് തണ്ണിതുറക്കൽ, റാബിയ ജലീൽ, എം.എസ്. ശിവദാസ്, ടി.വി.കൃഷ്ണദാസ്, എച്ച്.എ.ഷാജഹാൻ, കാഞ്ചനമൂക്കൻ, സുരേഷ് കൊണ്ടാട്ടിൽ, ബൈജു തെക്കൻ, ബാങ്ക് സെക്രട്ടറി കെ.എ.ബൈജു, അക്കൗണ്ടന്റ് പി.കെ.സ്മൃതി തുടങ്ങിയവർ സംസാരിച്ചു.