കൊടുങ്ങല്ലൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ജൂനിയർ അണ്ടർ സെവന്റീൻ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഗൗതം സാജുവിനെ ചാപ്പാറയിലെ വസതിയിലെത്തി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അനമോദിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.പി.സുഭാഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.ആർ.ജിതിൻ, നഗരസഭ മുൻ കൗൺസിലർമാരായ ഇ.സി.അശോകൻ, ഇ.ജി.ഷീബ, സി.എസ്.പ്രസാദ്, പി.ജി.ശ്രീജിത്ത്, കെ.എൻ.സജീവൻ, കെ.എൻ.രാജൻ എന്നിവർ പങ്കെടുത്തു. കൊടുങ്ങല്ലൂർ പി.ഭാസ്‌കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം വർഷ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗൗതം സാജു.