onachantha

ചിറയിൻകീഴ്: മംഗലപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കേരള കൃഷിവകുപ്പിന്റെ ഓണം സമൃദ്ധിക്ക് തുടക്കമായി. ഇതിനോടനുബന്ധിച്ചുള്ള കുടുംബശ്രീ ഓണച്ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. കൃഷി ഓഫീസർ ധന്യ.ടി,പഞ്ചായത്തംഗം കെ.കരുണാകരൻ,സെക്രട്ടറി ശ്യാംകുമാർ.ആർ,അസിസ്റ്റന്റ് സെക്രട്ടറി റഫീക്ക്,പ്രീതി എം.എസ്,സമീന.എ,രോഹിണി.എസ്,മനു തുടങ്ങിയവർ പങ്കെടുത്തു.മംഗലപുരം കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകരുടെ ഉത്പന്നങ്ങൾ പൊതുവിപണി വിലയേക്കാൾ 10ശതമാനം അധികം നൽകി സംഭരിച്ച് 30ശതമാനം വിലകുറച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. 4വരെയാണ് ഓണവിപണി.