കുന്നത്തുകാൽ: ശ്രീനാരായണ ഗുരുദേവ ദർശനം ഹൃദയത്തോട് ചേർത്തുപിടിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. കേരളകൗമുദി കുന്നത്തുകാൽ ബ്യൂറോയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ കുന്നത്തുകാൽ ഗൗതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ബ്യൂറോ ന്യൂസ് കൗണ്ടറിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര രൂപതാ മെത്രാൻ ജി.ക്രിസ്തുദാസും, പരസ്യ കൗണ്ടറിന്റെ ഉദ്ഘാടനം എ.ഐ.സി. സി അംഗം നെയ്യാറ്റിൻകര സനലും, സർക്കുലേഷൻ കൗണ്ടറിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠനും നിർവ്വഹിച്ചു. മാരായമുട്ടം എം.എസ്.അനിൽ ആദ്യത്തെ വാർത്താ ദാതാവും, ഷാരോൺ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ധർമ്മരാജ് ആദ്യത്തെ പരസ്യ ദാതാവും,കുന്നത്തുകാൽ ഹിൽ പാലസ് മാനേജിംഗ് ഡയറക്ടർ എസ്.സനോജ് പത്രത്തിന്റെ വാർഷിക വരിക്കാരനുമായി.സി.കെ.ഹരീന്ദ്രൻ എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ്,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മഞ്ചവിളാകം കാർത്തികേയൻ,കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി,കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ. എസ് .നവനീത് കുമാർ,പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,ഗുരുകൃപ ലാൽ കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിന് നെയ്യാറ്റിൻകര വിശ്വഭാരതി ട്രസ്റ്റ് ചെയർമാൻ വേലപ്പൻ നായർ,മോൺ.ജി. ക്രിസ്തുദാസ്, പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ലൈലാസ്,കവിയും അദ്ധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണൻ, ആവണി ശ്രീകണ്ഠൻ,ജയൻ എസ്. ഊരമ്പ്, മഞ്ചവിളാകം കാർത്തികേയൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.അമ്പിളി,ഡോ. എൻ.എസ് നവനീത് കുമാർ, എസ്. സുരേന്ദ്രൻ തുടങ്ങിയവർക്ക് കേരളകൗമുദിയുടെ ആദരവ് നൽകി. കേരളകൗമുദി കുന്നത്തുകാൽ റിപ്പോർട്ടർ കുന്നത്തുകാൽ മണികണ്ഠൻ സ്വാഗതവും സീനിയർ മാനേജർ സജി രാഘവൻ നന്ദിയും പറഞ്ഞു.