കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ 30 ശാഖകളും ഗുരുമന്ദിരങ്ങളും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കൊരുങ്ങിക്കഴിഞ്ഞു. ജയന്തി സന്ദേശ വിളംബര ഘോഷയാത്രകൾ, കുട്ടികൾക്കായി വിവിധ പരിപാടികൾ, ശാഖായോഗം-വനിതാസംഘം-യൂത്ത്മൂവ്മെന്റ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തന പാരായണം എന്നിവ നടക്കും. ആര്യനാട് യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന യൂണിയൻ തല ആഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

വീരണകാവ് ശാഖ

ശാഖയിൽ 7ന് രാവിലെ 8.30ന് സമൂഹ പ്രാർത്ഥന,9ന് ചതയപൂജ,ഗുരുപുഷ്പാഞ്ജലി.11ന് പൊതുയോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ഉന്നത വിജയം നേടിയവരെ അനുമോദിക്കും.യൂണിയൻ കമ്മിറ്റിയംഗം കെ.വി.അശോകൻ,ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ.സുരേഷ്,സെക്രട്ടറി കെ.സുധൻ,കമ്മിറ്റിയംഗങ്ങളായ കെ.സുദർശനൻ, മഠത്തിക്കോണം വിജയൻ,കെ.കമലാസനൻ,ആർ.രാജൻ,വനിതാ സംഘം പ്രസിഡന്റ് ആർ.ശോഭന,സെക്രട്ടറി എസ്.ശ്രീകല,യൂത്ത്മൂവ്മെന്റ് ചെയർമാൻ ജെ.സുജിത്ത്,കൺവീനർ എം.പ്രശാന്ത് എന്നിവർ സംസാരിക്കും.

കൊറ്റംപള്ളി ശാഖ

കൊറ്റംപള്ളി ശാഖയിൽ 5ന് രാവിലെ 8ന് ഗുരുപൂജ,ഉച്ചയ്ക്ക് 2ന് ഓണമത്സരങ്ങൾ. 6ന് രാവിലെ 6ന് ഗുരുപൂജ,വൈകിട്ട് 6ന് കരാക്കേ ഭക്തിഗാനസുധ, വൈകിട്ട് 6.30ന് ഗുരുപൂജ,വൈകിട്ട് 7ന് തിരുവോണ നിലാവ് നൃത്ത സന്ധ്യ.7ന് ചതയദിനത്തിൽ രാവിലെ 8ന് ചതയപൂജ,പുഷ്പാഭിഷേകം,വൈകിട്ട് 4ന് ചതയദിന ഘോഷയാത്ര,വൈകിട്ട് 6ന് ഗുരുപൂജ,6.30ന് ചതയദിന സമ്മേളനം വനിതാസംഘം ആര്യനാട് യൂണിയൻ പ്രസിഡന്റ് സിനി ഉദ്ഘാടനം ചെയ്യും. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സി.രവീന്ദ്രൻ സ്മാരക അവാർഡ് വിതരണം ചെയ്യും.ഡോ.ബി.അർജ്ജുനൻ സ്നേഹാദരവ് സമർപ്പണം നടത്തും. പഞ്ചായത്തംഗം എസ്.ലതാകുമാരി,ഡോ.എൻ.സ്വയംപ്രഭ,വനിതാസംഘം യൂണിയൻ ട്രഷറർ ലളിതാംബിക തുടങ്ങിയവർ സംസാരിക്കും. രാത്രി 7ന് ഫ്യൂഷൻ നൈറ്റ്.

കോട്ടയ്ക്കകം ശാഖ

ആര്യനാട് കോട്ടയ്ക്കകം ശാഖയിലെ തെക്കൻ ശിവഗിരി ഗുരുദേവ സരസ്വതീക്ഷേത്രത്തിൽ ജയന്തി ആഘോഷവും സരസ്വതീദേവിയുടെ പ്രതിഷ്ഠാ വാർഷികവും 5മുതൽ 7വരെ നടക്കും.5ന് രാവിലെ 6.30ന് ഗുരുപൂജ.8.30ന് കൊടിയേറ്റ്.വൈകിട്ട് പ്രത്യേക ക്ഷേത്ര ചടങ്ങുകൾ.6ന് രാവിലെ 6.30ന് മഹാ ഗുരുപൂജ.രാത്രി 8ന് കരാക്കേ ഗാനമേള.7ന് രാവിലെ 9.30ന് കലശാഭിഷേകം.10ന് മഹാഗുരുപൂജ.ഉച്ചയ്ക്ക് 2.30ന് അവാർഡ്ദാനം.3ന് ചതയദിന ഘോഷയാത്ര.

ആര്യനാട് ശാഖയിലെ ഭജനമഠം ഗുരുദേവ ക്ഷേത്രത്തിൽ 7ന് രാവിലെ പ്രത്യേക ഗുരുപൂജ.ഗുരുപുഷ്പാഞ്ജലി.ഗുരുദേവ കീർത്തനാലാപനം.രാത്രി 7ന് ഗുരുപൂജ.പ്രത്യേക ക്ഷേത്ര ചടങ്ങുകൾ എന്നിവ നടക്കും.

ഊരൂട്ടമ്പലം ശാഖ

നേമം യൂമിയനിലെ ഊരൂട്ടമ്പലം ശാഖയിൽ രാവിലെ 7ന് ഗുരുപൂജ.ഉച്ചയ്ക്ക് 2ന് നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി മേലാംകോട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.നേമംയൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഭദ്രദീപം തെളിക്കും. പ്രസിഡന്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.മോഹനൻനായർ ജയന്തി സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,യോഗം ഡയറക്ടർമാരായ വിളപ്പിൽ ചന്ദ്രൻ,നടുക്കാട് ബാബുരാജ്,യൂണിയൻ കൗൺസിലർമ്മാർ,ശാഖാ സെക്രട്ടറി ഡി.സുധാകരൻ,വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം ഗിരിജ രമേഷ്,ശാഖാ വൈസ് പ്രസിഡന്റ് ടി.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.

ആര്യനാട് യൂണിയനിലെ പന്നിയോട്,ആര്യനാട് ടൗൺ, കാട്ടാക്കട,പൂവച്ചൽ,കമ്പനിമുക്ക്,വെളിയന്നൂർ,ഉഴമലയ്ക്കൽ,പറണ്ടോട്,കൊക്കോട്ടേല,കുറ്റിച്ചൽ ടൗൺ,പരുത്തിപ്പള്ളി,ഉത്തരംകോട്,ആലംകോട്,കുരുതംകോട്,പോങ്ങോട്,മീനാങ്കൽ,പനയ്ക്കോട്,ഉഴപ്പാക്കോണം ശാഖകളിലും പ്രത്യേക ജയന്തി ആഘോഷ പരിപാടികൾ നടക്കും.