
വെഞ്ഞാറമൂട്: ആശാവർക്കർമാർക്ക് ഓണക്കോടിയും ഓണസദ്യയുമൊരുക്കി വെഞ്ഞാറമൂട്ടിൽ കെ.ജെ.യുവിന്റെ ഓണാഘോഷം. കേരള ജേർണലിസ്റ്റ്സ് യൂണിയൻ വെഞ്ഞാറമൂട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് നടന്ന ഓണം,പൊന്നോണം ആഘോഷ പരിപാടികൾ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,ഫാദർ ജോസ് കിഴക്കേടത്ത്,കെ.ജെ.യു സംസ്ഥാന അദ്ധ്യക്ഷൻ അനിൽ ബിശ്വാസ്,ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ,വൈസ് പ്രസിഡന്റ് സനിൽ അടൂർ,ജില്ലാ പ്രസിഡന്റ് ശിവാകൈലാസ്,സെക്രട്ടറി എസ്.ആർ.വിനു,ജില്ലാ വൈസ് പ്രസിഡന്റ് സലിം മൈലക്കൽ,ജോ.സെക്രട്ടറി കൃഷ്ണകുമാർ,വെമ്പായം മേഖലാ പ്രസിഡന്റ് പ്രേംദത്ത്,വേനൽപ്രവർത്തകരായ റിയാസ് വെഞ്ഞാറമൂട്,നിഹാസ് ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.