hi

കളിമാനൂർ: എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖയിൽ പ്രവർത്തിക്കുന്ന ശിവഗിരി വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ വിതരണം വാമനപുരം യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി,ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ദർശൻ,പിരപ്പൻകോട് ശാഖാ പ്രസിഡന്റ് ശരത് കുമാർ,ശാഖാ സെക്രട്ടറി സത്യൻ ശിവഗിരി,വനിതാ സ്വയം സഹായ സംഘം കൺവീനർ ജ്യോതി,ജോയിന്റ് കൺവീനർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.