
ശിവഗിരി: ശിവഗിരി മഠത്തിലെ ജീവനക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.അരിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയും ഉൾപ്പെടുന്നതാണ് കിറ്റ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.സ്വാമി ശങ്കരാനന്ദ പങ്കെടുത്തു. ഓണക്കോടി സംഭാവനയായി നൽകിയത് മുംബയിലെ വ്യവസായ ഗ്രൂപ്പായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമ ഡോ.സുരേഷ് കുമാർ മധുസൂദനാണ്.