1

പൂവാർ: കമുകിൻകോട് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും ആസ്ഥാന മന്ദിര നിർമ്മാണ ശിലാസ്ഥാപനവും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ നിർവഹിച്ചു. പൊതുസമ്മേളനം അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കാർത്തികേയൻനായർ, വിവേക്, കാവ്യസുരേന്ദ്രൻ,കാർത്തിക്,അഡ്വ.അവണാകുഴി കെ.ജയകുമാർ, ഡോ.പാർവ്വതി പത്മ എന്നിവരെ ആദരിച്ചു. നെയ്യാറ്റിൻകര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് കെ.അജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ആർ.സുരീഷ് കുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് എസ്.ശരത്ചന്ദ്രൻ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർമാരായ സി.കെ.സുധാമണി,ബി.എസ്.അഞ്ചു എന്നിവരും കെ.പി.പ്രബോധ്കുമാർ, ജെ.എസ്.ഷാജിബോസ് എന്നിവരും സംസാരിച്ചു.