
ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനു കീഴിലെ ആറ്റിങ്ങൽ ടൗൺ ശാഖ ഗുരുമന്ദിരത്തിലെ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് പണം കവർച്ച ചെയ്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ യോഗം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുജുദാസ് ചെറുവള്ളിമുക്ക്, കൗൺസിലർമാരായ കെ.സുധീർ,അജു കൊച്ചാലുംമൂട്,സുരേഷ് ബാബു,ബി.ജെ.പി ജില്ലാ സെക്രട്ടറി സുരേഷ്,ശാഖ കൺവീനർ രമേശ്,ശാഖ കമ്മിറ്റി അംഗങ്ങളായ അഡ്വ.അതുൽ,ഉദയൻ,വനിതാസംഘം ചെയർപേഴ്സൺ ഡി.ഗീതാദേവി,വൈസ് ചെയർപേഴ്സൺ പ്രശോഭ ഷാജി,കൺവീനർ ശ്രീലാബിജു,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകല ഷിബു,ഷേർളി സുദർശനൻ,ബിന്ദു ബിനു,ഷീജ അജികുമാർ,മേഖല കമ്മിറ്റിയംഗം ആതിര,ബീന,വിവിധ ശാഖ സെക്രട്ടറിമാർ,പ്രസിഡന്റുമാർ,യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ റോയ്പാൽ,നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.