ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് ഓണസമ്മാനം നൽകി. ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങൾ കാരണം സ്കൂളിൽ വരാൻ കഴിയാത്ത വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളുടെ വീടുകളിൽ ജെ.ആർ.സി കേഡറ്റുകൾ നേരിട്ട് എത്തിയാണ് ഓണക്കോടിയും ഓണക്കിറ്റും സമ്മാനമായി നൽകിയത്. ഹെഡ്മാസ്റ്റർ സുജിത്ത് എസ്,ജെ.ആർ.സി കൗൺസിലർമാരായ സന്ധ്യ.ജെ,സംഗീത.എസ്.എസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന.എസ്,അദ്ധ്യാപികയായ സജീന ബീവി കെ.എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.