
നെടുമങ്ങാട്: ഓണവിപണിയിൽ വിലക്കയറ്റത്തിന്റെ നേരിയ സമ്മർദ്ദം പോലുമില്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ഓണച്ചന്തയുടെയും താലൂക്കിലെ ഓണം ഫെയറുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിലാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.കെ.പി.പ്രമോഷ്,പാട്ടത്തിൽ ഷെരീഫ്,മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.