
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച കേസിൽ വിമാന സുരക്ഷാനിയമം ചുമത്തിയുള്ള കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല. പ്രതികളായ ഫർസീൻ മജീദ് (27), നവീൻ കുമാർ (37), സുനീത് നാരായണൻ എന്നിവർക്കെതിരേ എയർക്രാഫ്‌റ്റ് ആക്ടിലെ സെക്ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 3(1) (എ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. ഈ വകുപ്പുകൾ കേസിൽ നിലനിൽക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേസിലെ തുടർനടപടികളെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയുടെ അഭിപ്രായം തേടി. പ്രതികൾ യൂത്ത് കോൺഗ്രസുകാരാണ്. ഇവരെ തടഞ്ഞ ഇ.പി. ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാ നിയമം ചുമത്തിയിരുന്നില്ല.