
തിരുവനന്തപുരം: രജിസ്റ്റേർഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസർ ഫെഡറേഷൻ ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ടി.വി.ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ ചേർന്ന യോഗത്തിൽ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ജെ.എസ്.വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വി.എസ്.അരുൺകുമാർ (ജില്ല പ്രസിഡന്റ്), എസ്.വി.ദീപു (സെക്രട്ടറി), എം.എസ്. സംഗീത (ട്രഷറർ), ബാബു പ്രസാദ്, ആർ.ശ്യാംരാജ്, (വൈസ് പ്രസിഡന്റ്), വി.എസ്.മഹേഷ്, വി.എൽ.ആനന്ദ് ലാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.