1

വിഴിഞ്ഞം: മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെറ്റീരിയൽസ് റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) സംവിധാനം മാലിന്യങ്ങളെ ശാസ്ത്രീയമായി വേർതിരിച്ച് പുനഃസംസ്‌കരിക്കാൻ സഹായിക്കും. മാലിന്യങ്ങൾ സ്വീകരിച്ച് വേർതിരിച്ച് വിപണനത്തിനായി പുനഃസംസ്‌കരണ വസ്തുക്കൾ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.

അദാനി വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ,വിസിൽ ജി.എം.പ്രസാദ് കുര്യൻ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ കഴിയുമ്പോൾ, നഗരത്തിന്റെ ശുചിത്വരംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മേയർ പറഞ്ഞു.