university

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സിർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികൾക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സൗകര്യങ്ങളൊരുക്കാൻ സർക്കാർ ഉത്തരവ്. റിട്ട. സുപ്രീംകോടതി ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റികൾ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് രൂപീകരിച്ചത്. സമിതിക്ക് സ്റ്റെനോഗ്രാഫർ, ഓഫീസ് അറ്റൻഡന്റ്, ക്ലാർക്ക് എന്നിവരെയും സമിതിയംഗങ്ങൾക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും ഓണറേറിയവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നൽകും. സെർച്ച് കമ്മിറ്റി യോഗം ചേരാനുള്ള ഓഫീസ് സൗകര്യവും ഒരുക്കണം.