pipeline

പാറശാല: പാറശാലയിൽ ദിനംപ്രതി കുടിവെള്ള വിതരണം തടസപ്പെടുത്തുന്ന പൈപ്പുപൊട്ടൽ തുടരുന്നു. ദേശീയപാതയിൽ പരശുവയ്‌ക്കലിന് സമീപമാണ് ഇന്നലെ പൈപ്പ് പൊട്ടിയത്. പാറശാല ടൗൺ ഉൾപ്പെടെ ഉയർന്ന പല മേഖലകളിലും ഇന്നലെ കുടിവെള്ളവിതരണം തടസപ്പെട്ടു. പൊട്ടിയ ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച ശേഷം പുതിയ പൈപ്പ് സ്ഥാപിച്ച് കൂട്ടിയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ വൈകിട്ടും തുടരുകയാണ്. അൻപത് വർഷത്തിലേറെ പഴക്കം ചെന്നതും നിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ എ.സി പൈപ്പുകൾ മാറ്റി പകരം പുതിയത് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടി അധികൃതർ തയാറാകാത്തതാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ളം തടസപ്പെടുന്നതിനും കാരണം. വരും ദിവസങ്ങളിലും പൈപ്പ് പൊട്ടൻ സാദ്ധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.