
തിരുവനന്തപുരം: ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ ജാഥയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഉജ്വല തുടക്കം. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ്‌കുമാർ എം.പി ജാഥാ ക്യാപ്റ്റൻ അഡ്വ. പി. വസന്തത്തിന് ബാനർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി ജി.ആർ.അനിൽ, അഡ്വ. എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.
ബാനർ ജാഥയിൽ ആർ. ലതാദേവി വൈസ് ക്യാപ്റ്രനും കെ.കെ.അഷ്റഫ് ഡയറക്ടറും അരുൺ കെ. എസ്, മനോജ് ബി. ഇടമന, എം. എസ്. താര എന്നിവർ അംഗങ്ങളുമാണ്. ഇന്ന് രാവിലെ 10ന് കന്യാകുളങ്ങരയിൽ നൽകുന്ന സ്വീകരണം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് അടൂരിൽ സമാപിക്കും.
നാളെ വൈകിട്ട് 5ന് ആലപ്പുഴയിലെത്തും.