
പൂവാർ:നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.വൽസലകുമാർ,അഡ്വ.കെ.വിനോദ് സെൻ,എം.എൻ.വിശ്വനാഥൻ,കെ.സുരേഷ് കുമാർ,കെ.ശശിധരൻ,ബി.ജോസ് പ്രകാശ്,ടി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.ശശികുമാർ,എം.എസ്.ഫൈസൽഖാൻ,ഡോ.എസ്.മോഹനചന്ദ്രൻ,കോട്ടുകാൽ കൃഷ്ണകുമാർ,കോട്ടുകാൽ എം.എസ്.ജയരാജ്,ദേവൻ നെല്ലിമൂട്,എം.കെ.റിജോഷ്,രാജേന്ദ്രൻ നെല്ലിമൂട്,പി.കരുണാകരൻ നാടാർ,വി.എൻ ഷാജി എന്നിവരെ ആദരിച്ചു.