kids-palace

വർക്കല: ഒന്നിച്ചോണം പൊന്നോണം എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കോടിയും ഓണസമ്മാനങ്ങളും വർക്കല വാത്സല്യം ചാരിറ്റിഹോമിലെ അന്തേവാസികൾക്ക് സ്കൂൾ കുട്ടികൾ നേരിട്ടെത്തി ഓണസദ്യ നൽകിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വാത്സല്യം ചാരിറ്റിഹോം കോ-ഓർഡിനേറ്റർ ബിന്ദു,റീജ.എസ്,സലീന.എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണാഘോഷ പരിപാടികൾ മുൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഒ.എ.സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർമാൻ ഷീൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ ഷിനോദ്.എ,പ്രിൻസിപ്പൽ സിന്ധു.എസ്,വൈസ് പ്രിൻസിപ്പൽ ലൗലി സനൽ,കോ-ഓർഡിനേറ്റർ റാബിയ.എം,പ്രോഗ്രാം കോ-ഓർഡിനേറ്റർ രശ്മി എൻ.രാജൻ,ബിജികലാ രാജു,ജിത,അനീഘ,മേഖ,ശ്രുതി,സോജി,ജലജാംബിക,സുനിത,ബാബു,അശോകൻ തുടങ്ങിയവർ പങ്കെടുത്തു.