
തിരുവനന്തപുരം: തൈക്കാട് നോർക്ക സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നോർക്ക വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ,ലോക കേരളസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ.യൂസഫ്,മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ,കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ.ഗഫൂർ പി.ലില്ലീസ്,പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി.സജീവ് തൈക്കാട്,നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി,ജനറൽ മാനേജർ ടി.രശ്മി തുടങ്ങിയവർ പങ്കെടുത്തു.