
വക്കം: കടയ്ക്കാവൂരിൽ പൊലീസ് സ്റ്റേഷന് സമീപം നവീകരിച്ച കാനറാ ബാങ്കിന്റെ ശാഖ പ്രവർത്തനമാരംഭിച്ചു. വി.ശശി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഡി.ജി.എം ആർ.ഒ സുരേഷ്കുമാർ മൊഹനാനി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ മാനേജർ സജീവ് കുമാർ,കടയ്ക്കാവൂർ ശാഖാ മാനേജർ റോജൻ.വി,ഓഫീസർ അർച്ചന.ജി.ആർ,പഞ്ചായത്ത് പ്രസിഡന്റ് ഷീല,റസൂൽ ഷാൻ തുടങ്ങിയവർ പങ്കെടുത്തു.