തിരുവനന്തപുരം: കേരളകൗമുദി എംപ്ലോയീസ് വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ കേരളകൗമുദി കോർപ്പറേറ്റ് ഓഫീസിൽ ഓണം ആഘോഷിച്ചു. കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചീഫ് എഡിറ്റർ ദീപു രവി, മാനേജിംഗ് എഡിറ്റർ ദിവ്യ സുഗതൻ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി, എക്സിക്യൂട്ടീവ് എഡിറ്റർ എസ്.എസ്.സതീഷ്, ചീഫ് ന്യൂസ് എഡിറ്റർ വി.എസ്.രാജേഷ്, വെൽഫെയർ ഫോറം പ്രസിഡന്റ് എസ്.വിക്രമൻ, സെക്രട്ടറി എ.സി.റെജി, രക്ഷാധികാരി കെ.എസ്.സാബു, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, സംഗീത് കുമാർ, സുധീർ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വടംവലി മത്സരം, കസേരകളി എന്നിവയും കേരളകൗമുദി ജീവനക്കാരുടെയും കുടുംബത്തിന്റെയും കലാപരിപാടികളും അരങ്ങേറി. കിടിലം ഫിറോസിന്റെയും ആർജെ സുമിയുടെയും നേതൃത്വത്തിൽ ബിഗ് എഫ്.എം പരിപാടി ലൈവായി കവർ ചെയ്തു.വിഭവമായ ഓണസദ്യയും ജീവനക്കാർക്കായി ഒരുക്കി.