തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി 3 ദിവസത്തെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ്.കെ.ഏബ്രഹാം, സെക്രട്ടറി ടി.ശശിധരൻ എന്നിവർ അറിയിച്ചു.5ന് രാവിലെ 7ന് ഗുരുപൂജയ്ക്ക് ശേഷം 9ന് പത്രാധിപർ സുകുമാരൻ സ്മാരക തിരുവനന്തപുരം എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ പതാക ഉയർത്തും. തുടർന്ന് ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ കലാ-കായിക മത്സരങ്ങളും, വൈകിട്ട് വനിതാസംഘം നടത്തുന്ന തിരുവാതിരയും ഡാൻസും ഗാനമേളയും നടക്കും.6ന് രാവിലെ 7ന് ഗുരുപൂജക്ക് ശേഷം വിവിധയിനം കലാപരിപാടികളും വൈകിട്ട് 5ന് തലനാട് ചന്ദ്രശേഖരൻ നായരുടെ ആത്മീയ പ്രഭാഷണവും 6 മുതൽ വിശ്വഭരൻ രാജസൂയം നയിക്കുന്ന കവിയരങ്ങും 6.45ന് ഗുരുപൂജക്ക് ശേഷം 7.30ന് ഓച്ചിറ ധ്വനി തിയ​റ്റേഴ്സ് അവതരിപ്പിക്കുന്ന ആകാശം എന്ന നാടകവും നടക്കും.7ന് ഗുരുദേവ ജയന്തി ദിനത്തിൽ രാവിലെ 7ന് ഗുരുപൂജ, 9ന് ശ്രീനാരായണ വനിതാസംഘം നടത്തുന്ന ഗുരുദേവ കീർത്തനങ്ങൾ, വൈകിട്ട് 5 'ഗുരുദേവൻ ആധുനിക ലോകത്തിന്റെ വഴികാട്ടി" എന്ന വിഷയത്തിൽ സ്വാമീസ് ഹോസ്പി​റ്റൽ ചെയർമാൻ ഡോ.സീരപാണി നടത്തുന്ന പ്രഭാഷണം എന്നിവ നടക്കും.വൈകിട്ട് 7.15ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്റി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്റി ജി.ആർ.അനിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻമന്ത്രിമാരായ എം.വിജയകുമാർ, വി.എസ്. ശിവകുമാർ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ശിവഗിരി മഠത്തിലെ സുഷ്മാനന്ദ സ്വാമികൾ, ഫാ.ലബരിൻ യേശുദാസ്, എൻ.പീതാബര കുറുപ്പ്, ഡോ.മോഹൻ കുമാർ, കെ.എസ്.ശബരിനാഥ്, ഡോ.ബി.ഗോവിന്ദൻ,ഡോ.ഷാജി പ്രഭാകരൻ, ആലുവിള അജിത്ത്, കെ.പി.എം.എസ് പ്രസിഡന്റ് എൽ.രമേശൻ തുടങ്ങിയവർ പങ്കെടുക്കും.