തിരുവനന്തപുരം: കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം ആലപിച്ച ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ ഇന്ന് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്യും.വൈകിട്ട് 3ന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ എം.ജി.ശ്രീകുമാർ,വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ ആര്യാ രജേന്ദ്രൻ,തദ്ദേശസ്വയംഭരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ.ടി.വി, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് തുടങ്ങിയവർ പങ്കെടുക്കും.