തിരുവനന്തപുരം: കെ.ടി.ഡി.സി പായസംമേള മാസ്‌കോട്ട് ഹോട്ടലിൽ മന്ത്റി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി,മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.അടപ്രഥമൻ,കടലപ്പായസം,പാലട,പാൽപ്പായസം,നവരസപ്പായസം,ക്യാരറ്റ് പായസം,പൈനാപ്പിൾ പായസം,പഴംപായസം,മാമ്പഴപ്പായസം, ഗോതമ്പുപായസം, പരിപ്പ് പ്രഥമൻ തുടങ്ങിയ പായസങ്ങളാണ് കെ.ടി.ഡി.സി പായസംമേളയിൽ തയ്യാറാക്കിയിരിക്കുന്നത്.
ഒരു ലിറ്റർ പായസത്തിന് നികുതിയുൾപ്പെടെ 450 രൂപയും അരലിറ്ററിന് 230 രൂപയുമാണ് വില. തിരുവോണം വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പായസം ലഭ്യമാണ്.ഫോൺ: 04712318990