kayakalppa-award-

ആറ്റിങ്ങൽ: സംസ്ഥാന ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ കായകൽപ്പ് അവാർഡിന് ജില്ലയിലെ അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി അർഹത നേടി. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്നതാണ് കായകൽപ്പ് അവാർഡ്. 95.5 ശതമാനം മാർക്കോടെ അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി ഒന്നാം സ്ഥാനത്തെത്തി. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ കുമാരി.എസ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ,മെഡിക്കൽ ഓഫീസർമാരായ ഡോ.വി.ബി.വിജയകുമാർ,ഡോ.ചന്ദ്രപ്രഭു.എം എന്നിവർ മന്ത്രി വീണാ ജോർജിൽ നിന്ന് പുരസ്കാരവും സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ഏറ്റുവാങ്ങി.