
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സ്പെക്ട്രം ഓട്ടീസം സെന്ററിലെ കുട്ടികൾക്കായി പിരപ്പമൺ ഏലായിൽ ഓണാഘോഷം സംഘടിപ്പിച്ചു.സ്കൂൾ പ്രഥമ അദ്ധ്യാപിക ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.ബി.പി.സി കെ.നവാസ് ഉദ്ഘാടനം നിർവഹിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.ഷാമില സ്വാഗതം പറഞ്ഞു.പിരപ്പമൺകാട് പാടശേഖരസമിതി അംഗം വി.ആർ.സാബു,സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.എസ്.കാർത്തിക് എന്നിവർ സംസാരിച്ചു.