തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്നവർക്കായി പ്രവർത്തിക്കുന്ന ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടെ (ക്രാബ്) ഓണാഘോഷം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്യാൻസർ രോഗികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി ആരംഭിച്ച അന്നമിത്രം പദ്ധതിയിൽ ക്യുആർ കോഡ് ഉപയോഗിച്ച് 100 രൂപ അയച്ച് മെഡിട്രിന ഹോസ്പിറ്റൽസ് സി.എം.ഡി ഡോ.എൻ.പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു.ക്രാബ് രക്ഷാധികാരി ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.മെഡിട്രിന ഹോസിപിറ്റൽ സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ്,ആർ.സുമേധൻ,ശ്രീനാരായണ ക്ലബ് സെക്രട്ടറി എസ്.ബിജു,ശ്യാം കൃഷ്ണൻ,ക്രാബ് സെക്രട്ടറി സജ്ജി കരുണാകരൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ആർ.സി.സിയിൽ ചികിത്സയിലുള്ള നിർദ്ധനരായ രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു.