padhadi-kimarunnu

ആറ്റിങ്ങൽ: കായൽവാരം കൂട്ടായ്മ ട്രസ്റ്റും വക്കം സൗഹൃദവേദിയും സംയുക്തമായി ജില്ലയിലെ കായൽ ടൂറിസം സാദ്ധ്യതകളടങ്ങിയ പദ്ധതി റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ്,അടൂർപ്രകാശ് എം.പി,എം.എൽ.എമാരായ ഒ.എസ്.അംബിക,വി.ശശി എന്നിവർക്ക് നൽകി. 328 കോടി രൂപയുടെ പ്രോജക്ട് ദീർഘകാലാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി നടപ്പാക്കാനാവും. കണ്ണാടിപ്പാലവും സീ പ്ലെയിൻ സാദ്ധ്യതകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കായൽവാരം കൂട്ടായ്മ ട്രസ്റ്റ്,ജനറൽ സെക്രട്ടറി എ.അബ്ദുൽ കലാം,വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ കൈമാറിയത്.