
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളെ മർദ്ദന കേന്ദ്രങ്ങളാക്കാൻ ശ്രമിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ തല്ലി ചതയ്ക്കാനും അടിച്ചൊതുക്കാനുമുള്ള നാസി തടങ്കൽ പാളയങ്ങളല്ല പൊലീസ് സ്റ്റേഷനുകളെന്നും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെ ഉടനടി സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും ചെന്നിത്തല പറഞ്ഞു.