
തിരുവനന്തപുരം: കേരള സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി വാർഷിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.തങ്കച്ചൻ സ്വാഗതം പറഞ്ഞു.മുൻ മന്ത്രി വി.എസ്.ശിവകുമാർ,ബി.ജെ.പി സംസ്ഥാന നേതാവ് പൂന്തുറ ശ്രീകുമാർ,സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വൈ.ലോറൻസ്,കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.രമേശൻ,വേൾഡ് മലയാളി ഗ്ളോബൽ കൗൺസിൽ ചെയർപേഴ്സൺ തങ്കമണി ദിവാകരൻ,ഫോർവേഡ് ബ്ളോക്ക് സംസ്ഥാന നേതാവ് പാളയം സതീഷ്,സി.പി.എം കവടിയാർ ലോക്കൽ സെക്രട്ടറി വി.എസ്.മാത്യു,കല്ലയം കൃഷ്ണകുമാർ,എഴുത്തുകാരി ധനുജകുമാരി,ബിനു കാഞ്ഞിരംകുളം,സാമുവൽ,ജോളി സൈമൺ,ശാന്ത നെടുമങ്ങാട് എന്നിവർ പങ്കെടുത്തു.നിർദ്ധനരായ അമ്മമാർക്ക് ഓണക്കിറ്റ് വിതരണം വി.ജോയി എം.എൽ.എ നിർവഹിച്ചു.ബിനു നന്ദി പറഞ്ഞു.