general

ബാലരാമപുരം: നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് ഓണാഘോഷത്തോടനുബന്ധിച്ച് പ്രതിഭകളെ അനുമോദിച്ചു. മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് പ്രതിഭകൾക്ക് പുരസ്കാരം കൈമാറി.ബാങ്ക് പ്രസിഡന്റ് പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി,​ അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽകുമാർ,​കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ,​സുനിതാറാണി,​അശ്വതി ചന്ദ്രൻ,​സി.എസ്.വിഷ്ണു പ്രശാന്ത്,​കൊടങ്ങാവിള വിജയകുമാർ,​ വി.പ്രവീൺ,​ബി.സുലോചന,​സി.എസ്.അജിത,​ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ വി.സുധാകരൻ,​ എം.ആർ.സിന്ധുറാണി തുടങ്ങിയവർ പങ്കെടുത്തു.