
ഉദിയൻകുളങ്ങര: ഇന്ത്യനേഷ്യയിലെ ജക്കാർത്തയിൽ പരിദ്വീപ് നിവാസികൾ തങ്ങളുടെ ദ്വീപ് സംരക്ഷിക്കാൻ നടത്തുന്ന നിയമ പോരാട്ടത്തിന് മത്സ്യത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യനേഷ്യയിലെ ചെറു ദ്വീപായ പരി ആഗോളതാപനത്തിന്റെ ഫലമായി കടലിൽ മുങ്ങിത്താഴുകുകയാണെന്നും പരി ദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരുടെ മാത്രം പ്രശ്നമല്ലെന്നും ലോകമെമ്പാടുമുള്ള തീര ജനതയുടെ പ്രശ്‌നമാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികൾ വിവിധ ഇടങ്ങളിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളി നേതാവ് ആന്റോ ഏലിയാസ് ഉദ്ഘാടനം നിർവഹിച്ച ഐക്യദാർഢ്യ സംഗമത്തിന് വിവിധ പ്രദേശങ്ങളിലായി സിസ്റ്റർ.മേഴ്‌സി മാത്യു, മജു വർഗീസ്,ജെനറ്റ് ക്ലീറ്റസ്,ലിമ സുനിൽ,ആൻസി,മഞ്ജു,ഗീത,ഷാർലറ്റ് എന്നിവർ നേതൃത്വം നൽകി.