
പാറശാല: പാറശാല ഇഞ്ചിവിള വാർഡിലെ നേതാജി സ്വയംസഹായ സംഘത്തിന്റെ 12-ാമത് വാർഷികാഘോഷ പരിപാടികൾ പാറശാല ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഇടിച്ചയ്ക്കപ്ലാമൂട് വാർഡ് മെമ്പറുമായ എം. സെയ്ദലി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ സി.ശിവതാണു ആശാരി,മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഇ.ഉഷകുമാരി,സംഘങ്ങൾളായ പി.റസിലയ്യൻ,പി.അനിൽകുമാർ,കെ.പ്രസന്ന,ആർ.സുനിതകുമാരി, തങ്കമണി,ഡി.വി.മീന,എ.ജീവ, ടി.പ്രേമകുമാരി,എ.സുഹറാബീവി,എസ്.ഷീബ,പി.വി.അഖിലജാമണി, എസ്.ഷാജിനാബീവി,പി.ആർ. അനിത തുടങ്ങിയവർ പങ്കെടുത്തു.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഴുവൻ സംഘാംഗങ്ങൾക്കും ഭക്ഷ്യധാന്യകിറ്റുകൾ വിതരണവും തുടർന്ന് സൗജന്യ ഓണസമ്മാനങ്ങളുടെ നറുക്കെടുപ്പും വിതരണവും നടന്നു.