
പാറശാല: ഓണാഘോഷത്തിന്റെ ഭാഗമായി പാറശാല ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്ര ഉപദേശക സമിതിയുടെ നേതതൃത്വത്തിൽ ക്ഷേത്ര ജീവനക്കാർക്കായി ഓണസദ്യയും ഓണക്കോടികളും നൽകി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനിതകുമാരി, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു, വാർഡ് മെമ്പർമാരായ എം.സെയ്ദലി, അനിതാറാണി, പൊതു പ്രവർത്തകരും ക്ഷേത്ര വിശ്വാസികളുമായ പാറശാല സുധാകരൻ, മണവാരി രതീഷ്, സുജി, പാറശാല ജയമോഹൻ, രാമചന്ദ്രൻ നായർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ സാബു, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.