block

മലയിൻകീഴ്: നേമം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണസംഘങ്ങൾ,മിൽമ,കെ.എൽ.ഡി ബോർഡ് കേരളാഫീഡ്‌സ്,ആത്മ,സർവീസ് സഹകരണ ബാങ്കുകൾ,മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീര വികസനവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.

നേമം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ

അദ്ധ്യക്ഷത വഹിച്ചു. എം.വിൻസന്റ്.എം.എൽ.എ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംൻ കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ക്ഷീര വികസന വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടർ സിന്ധു.ആർ,ക്ഷീരവികസന ഓഫീസർ ബിന്ദു.ബി.എൽജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഭഗത് റൂഫസ്, വിനോദ് കോട്ടുകാൽ,അജ്ഘോഷ് എന്നിവർ സംസാരിച്ചു.