തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ വൈവിദ്ധ്യമാർന്ന ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാകുന്ന എക്സ്‌ക്ലൂസീവ് സ്റ്റോറായ 'ദി സ്റ്റൈൽ എഡിറ്റ്' പ്രവർത്തനമാരംഭിച്ചു.ടെക്‌നോപാർക്ക്‌ ഫേസ്1 ലെ തേജസ്വിനി കെട്ടിടത്തിൽ പ്രവേശന കവാട ലോബിയിലാണ് പ്രവർത്തിക്കുക. 'ദി സ്റ്റൈയിൽ എഡിറ്റ്' സ്റ്റോറും ഓൺലൈൻ പ്ലാറ്റ്‌ഫോമും https.//thestyleedit.technopark.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് ജീവനക്കാർക്കും സന്ദർശകർക്കും ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.ടെക്‌നോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് & കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, യൂഡെയുടെ പ്രതിനിധി നാഗരാജൻ നടരാജൻ, കേരള ഐടി പാർക്ക്സ് രജിസ്ട്രാർ ഷൈജു എൻ.ലാൽ, ടെക്‌നോപാർക്കിന്റെ സി.ടി.ഒ മാധവൻ പ്രവീൺ, കേരള ഐ.ടി പാർക്ക്സ് സി.എഫ്.ഒ വിപിൻ കുമാർ.എസ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഐആർ & അഡ്മിൻ) അഭിലാഷ് ഡി.എസ്, ടെക്‌നോപാർക്കിലെ മറ്റ് ഉദ്യോഗസ്ഥർ, സ്റ്റോർ ഓപ്പറേറ്റിംഗ് പങ്കാളികൾ, ഐ.ടി ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യൂഡെ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് 'ബ്രാൻഡ്' പ്രവർത്തിക്കുക.