1

കുളത്തൂർ : ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ ആഗോള പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരുന്നതിന് തെളിവാണ് ഗുരുദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അടുത്തിടെ കാലം ചെയ്ത മാർപാപ്പ തിരുമേനി അവസാന നാളുകളിൽ നടത്തിയ പ്രഖ്യാപനമെന്ന് സി.എം.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. എസ്.എൻ.ഡി.പി യോഗം കുളത്തൂർ കോലത്തുകര ശാഖയിൽ ചതയദിനത്തോടനുബന്ധിച്ചുള്ള ഓണക്കിറ്റുകളുടെയും അംഗങ്ങൾക്കുള്ള പെൻഷൻ വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാപ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ.സെക്രട്ടറി സി. പ്രമോദ് സ്വാഗതം പറഞ്ഞു. നഗരസഭ പെതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, യൂണിയൻ വനിതസംഘം പ്രസിഡന്റ് പ്രസന്നകുമാരി, വനിത സംഘം യൂണിയൻ കൺവീനർ ജി. ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.