k-c-venugopal

തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന്റെ ക്രൂരത വെളിവാക്കുന്നതാണ്. ഇതാണോ പിണറായി സർക്കാരിന്റെ ജനമൈത്രി പൊലീസ് നയമെന്ന് അദ്ദേഹം ചോദിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഇനിയും സംരക്ഷിക്കാതെ സർവീസിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.