mm

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനുനേരെയുണ്ടായ ക്രൂര മർദ്ദനം പിണറായി പൊലീസിന്റെ കിരാതമുഖം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത നരാധമൻമാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നപടിയെടുക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. മുഴുവൻ പൊലീസ് സേനയ്ക്കും കളങ്കമാണ് ഇത്തരം ഉദ്യോഗസ്ഥർ. നാളിതുവരെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരവകുപ്പും സർക്കാരും സ്വീകരിച്ചത്. ഇനിയുമത് തുടരാനാണ് ഭാവമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് നേരിടുമെന്നും ഹസൻ വ്യക്തമാക്കി.