a

കടയ്ക്കാവൂർ: ദൈവപ്പുര വക്കം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് വക്കം പഞ്ചായത്തിലെ മുഴുവൻ ഹരിതസേനാംഗങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വക്കം ചന്തമുക്കിൽ സീനിയർ വൈസ് പ്രസിഡന്റ് തീർത്ഥം ശശാങ്കന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് നിസാർ വൈദ്യൻ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ മീനു താഹിം,സെക്രട്ടറി മണികണ്ഠൻ,ജോയിന്റ് സെക്രട്ടറി അനിൽകുമാർ പുതിയവീട്,അംഗങ്ങളായ അശോക് കുമാർ,മനോജ്‌ ബാബു,തങ്കരാജ്,ജയിൻ,ഹരിത കർമ്മസേന സെക്രട്ടറി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.