തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഓണസദ്യയൊരുക്കി ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം.ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഉൾപ്പെടെയുള്ളവർ ആശാ വർക്കർമാർക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി എത്തി.രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു.സമരപന്തലിൽ ആശാപ്രവർത്തകരുടെ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി. ആശാപ്രവർത്തകർക്കൊപ്പം മറിയാമ്മ ഉമ്മനും രമേശ് ചെന്നിത്തലയും ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.

ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,കോൺഗ്രസ് നേതാക്കളായ എം.എം.ഹസൻ,ജി.സുബോധൻ തുടങ്ങിയവർ പങ്കെടുത്തു.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി നന്ദി പറഞ്ഞു.ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം ജനറൽ സെക്രട്ടറി പുന്നക്കുളം ബിനു,ഭാരവാഹികളായ ലെനിൻ,സുധീർഖാൻ,ബി.ഒ.രാജേഷ്,അജിത്,ഉണ്ണിശ്രീപുരം തുടങ്ങിയവർ നേതൃത്വം നൽകി.