
വിതുര:തൊളിക്കോട് പഞ്ചായത്തിന്റെയും തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ തോട്ടുമുക്ക് അൻസർ,ലിജുകുമാർ, അനുതോമസ് ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോഷ്ഷാജി,പഞ്ചായത്തംഗങ്ങളായ എൻ.എസ്.ഹാഷിം, സന്ധ്യ, റെജി,ഷെമിഷംനാദ്,പ്രതാപൻ,വേണുഗോപാൽ,ശോഭനകുമാരി, അശോകൻ,ബിനിതമോൾ, ഡോക്ടർസുജാറാണി,ഡോ.ചന്ദ്രലേഖ,ഡോ.ശ്രീജിത്,ഡോ.അനുപമ,പാലിയേറ്റീവ് സിസ്റ്റർ ഉഷ, അതുല്യ,രാഹുൽ എന്നിവർ പങ്കെടുത്തു.